കണ്ണൂർ: വെള്ളൂരിലെ രാമകൃഷ്ണ എൻജിനീയറിംഗ് വർക്സ് ഉടമ കൈപ്രത്ത് രാമകൃഷ്ണൻ നമ്പ്യാർ(79)നിര്യാതനായി. ഭാര്യ: പെരിയാടാൻ കടിഞ്ഞപ്പള്ളി കൃഷ്ണവേണി. മക്കൾ: അനിൽകുമാർ ആർ. നമ്പ്യാർ(ഫിലിം പ്രൊഡക്ഷൻ), രാകേഷ് ആർ. നമ്പ്യാർ(അബുദാബി), പ്രണിൽ ആർ. നമ്പ്യാർ(ഖത്തർ), മരുമക്കൾ: ടി.ടി ശ്രീദേവി (ടീച്ചർ, കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൊടക്കാട്), ജി. ജ്യോതി (ടീച്ചർ, കൂടാളി ഹയർ സെക്കൻഡറി സ്കൂൾ), സുമ രഘുനാഥ് (ഖത്തർ).
സഹോദരങ്ങൾ: ശ്രീദേവി അമ്മ (അടുത്തില), രാജലക്ഷ്മി അമ്മ (കാനായി), ഉൽപ്പലാക്ഷി അമ്മ (ആലക്കാട്), മീനാക്ഷി അമ്മ (ആലക്കാട്) പരേതരായ പത്മാവതി അമ്മ, കുഞ്ഞപ്പൻ നമ്പ്യാർ. സംസ്ക്കാരം ഇന്ന് രാവിലെ 8.30 ന് സമുദായ ശ്മശാനത്തിൽ.