tp-pathmanabhan-
ടിപി പത്മനാഭൻ

കാസർകോട് :പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയെയും മനുഷ്യനെയും രാഷ്ട്രങ്ങളെയും ചൂഷണം ചെയ്യാൻ അറിവ് ആയുധമാക്കുമ്പോൾ നഷ്ടപ്പടുന്നത് സ്വാഭാവിക നീതിയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ടി.പി.പത്മനാഭൻ പറഞ്ഞു. അനിയന്ത്രിതവും അനധികൃതവുമായ ഖ നനങ്ങൾക്കെതിരെ ജില്ലാ പരിസ്ഥിതി സമിതി കളക്ട്രേറ്റിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിരോധവും കൂടലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര കാലത്തിൽ നിന്ന് മലയാളി ഒന്നും പഠിച്ചിട്ടില്ലെന്നാണ് കരുതേണ്ടതെന്ന് ഡോ.അംബികാസുതൻ മാങ്ങാട് പറഞ്ഞു. പ്രളയകാലത്ത് കാട്ടിയ ജാഗ്രത പരിസ്ഥിതി വിനാശത്തിനെതിരെയും യുവാക്കൾ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ അഡ്വ.ടി.വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

വിളയോടി വേണുഗോപാൽ, അഡ്വ. കസ്തുരി ദേവൻ, പി.പി കെ പൊതുവാൾ, പ്രൊഫ. വി.ഗോപിനാഥ്, നാരായണൻ പേരിയ, ദേവദാസ് കണ്ണൂർ, വിനോദ് രാമന്തളി, പത്മിനി കണ്ടങ്കാളി, അപ്പുക്കുട്ടൻ കാരിയിൽ, മോഹനൻ മാങ്ങാട്, എന്നിവർ പ്രസംഗിച്ചു.

കവിയരങ്ങിൽ രവിന്ദ്രൻ പാടി, ആനന്ദകൃഷ്ണൻ ഇടച്ചേരി, ബാലഗോപാലൻ കാഞ്ഞങ്ങാട്, കുഞ്ഞപ്പൻ തൃക്കരിപ്പൂര് , നിശാന്ത് പരിയാരം , ജയൻ നിലേശ്വരം, പ്രേമചന്ദ്രൻ ചോമ്പാല എന്നിവർ കവിതകൾ അവതരിപ്പിച്ചു. ശ്യാമ ശശിയുടെ നേതൃത്വത്തിൽ ജയപ്രകാശ് ഷെട്ടി, കുഞ്ഞിരാമൻ പുലേരി, എ.വി കുഞ്ഞപ്പൻ എന്നിവർ ദൃശ്യാവിഷ്കരങ്ങൾ നടത്തി. വി.കെ. വിനയൻ സ്വാഗതവും രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

അനിയന്ത്രിത ഖനനത്തിരെ ജില്ലാ പരിസ്ഥിതി സമിതി കളക്ട്രേറ്റിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിരോധവും കൂടലും ടി.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു