കണ്ണൂർ: സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലെ ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടി കമ്മ്യൂണിക്കേഷൻ സ്‌കിൽസിൽ ഓറിയന്റേഷൻ പ്രോഗ്രാം നടത്തി. കരിയർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്‌ കൗൺസിൽ പ്രസിഡന്റ് താജുദ്ദീൻ കറ്റൂർ ക്ലാസെടുത്തു. അസിസ്റ്റന്റ് റജിസ്ട്രാർ ഒ. പ്രിയവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. എ.എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എം.വി രഞ്ജിത്, വി. മണി, എം. ബബിത റെഷി, ജസ്റ്റസ് വിനോദ്, ഡോ. നിഷാന്ത്, എം. റെജി, കെ. നീനജ, കെ.കെ മുഹമ്മദ് ഫാസിൽ എന്നിവർ പ്രസംഗിച്ചു.