കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ 17 ന് വൈകീട്ട് നാലു മണിക്ക് നോർത്ത് കോട്ടച്ചേരിയിൽ എൻ.ആർ.സി, എൻ.പി.ആറിനെതിരെ അസാദ് സ്‌ക്വയർ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും.ശിഹാബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും.നഗരസഭ ചെയർമാൻ വി.വി രമേശൻ, സംയുക്ത ജമാ അത്ത് പ്രസിഡന്റ് ്‌മെട്രോ മുഹമ്മദ് ഹാജി, ഹക്കീം കുന്നിൽ, ശിവജി വെളളിക്കോത്ത്, കെ മുഹമ്മദ് കുഞ്ഞി, ഡോ.ഖാദർ മാങ്ങാട്, അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ, വി.എൻ ഹാരിസ്, റിയാസ് അമലടുക്കം, എ.വി രാമകൃഷ്ണൻ, യു.സി മുഹമ്മദ് സാദിഖ്, മുഹമ്മദലി ഫത്താഹ്, മജീദ് നെരി ക്കോടൻ, അഡ്വ.നാരയണൻ, റാസിഖ് മ ഞ്ചേശ്വരം, സി കുഞ്ഞബ്ദുല്ല, കെ രാജൻ അജാനൂർ, ജെൻസി ജോൺ, അബ്ദുറഹ്മാൻ മദനി, ആരിഫ് അഹമ്മദ് മദനി, അബ്ദുൽ മജീദ്, അഫീദ അഹമ്മദ്, എം മുഹമ്മദ് കുഞ്ഞി, ആയിഷത്ത് സുമൈല, വി.കെ ജാസ്മിൻ എന്നിവർ പ്രസംഗിക്കും.

വാർത്താസമ്മേളനത്തിൽ ബെസ്റ്റോ അഹമ്മദ്, സുറൂർ മൊയ്തു ഹാജി, സി.എച്ച് ഇബ്രാഹിം മാസ്റ്റർ, പി കുഞ്ഞബ്ദുള്ള ജിദ്ദ, എസ്.എൽ.പി അനീസ് എന്നിവർ പങ്കെടുത്തു.