ചീമേനി: ആർദ്രം പദ്ധതിയിൽ നടപ്പക്കിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. ബി. ഇക്ബാൽ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ഇവിടുത്തെ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ചർച്ചക്ക് വിധേയമാക്കുന്നതിനാണ് സന്ദർശനം. തൃക്കരിപ്പൂർ എം രാജഗോപാലൻ എം.എൽ.എ, കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള, വൈസ് പ്രസിഡന്റ് കെ. ഗംഗാധര വാര്യർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം പി. ഗീത, കെ. പി.രജനി, കൈനി കുഞ്ഞിക്കണ്ണൻ, ഡെപ്യൂട്ടി ഡി.എം.ഒ എ.ടി.മനോജ് , ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാമൻ സ്വാതി വാമൻ, ജനപ്രതിനിധികൾഎന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ.പി വി അരുൺ , സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയ് ജോൺ നന്ദിയും പറഞ്ഞു.