കാഞ്ഞങ്ങാട്: കേരള എൻ.ജി.ഒ.യൂണിയൻ 36ാമത് കാസർകോട് ജില്ലാ സമ്മേളനം പടന്നക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ എം .രാജഗോപാലൻ.എംഎൽ.എ. ഉദ്ഘാടനം ചെയ്തു.ഭാനുപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി കെ.ഹരിദാസ്, കേന്ദ്ര ഗവ: ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.ഹരി ,എന്നിവർ പ്രസംഗിച്ചു.
രാവിലെ ജില്ലാ പ്രസിഡന്റ് എം.ചന്ദ്രശേഖരൻ പതാക ഉയർത്തിയതോടെ സമ്മേളനംആരംഭിച്ചു പ്രതിനിധി സമ്മേളനത്തിൽ കെ.വി.മനോജ് കുമാർ .കൃഷ്ണൻ.വി.ഉഷ മനോജ് കെ.വിനോദ് കമാർ , കെ.ഷൈ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഭാരവാഹികളായി കെ.ഭാനുപ്രകാശ് ( പ്രസിഡന്റ് ) എ.വി. ദാമോദരൻഷ വി. ജഗദീഷ് (വൈസ് പ്രസിഡന്റുമാർ ) കെ. പി.ഗംഗാധരൻ ( സെക്രട്ടറി ) കെ.വി.രമേശൻ, വി. ശോഭ ( ജോയിന്റ് സെക്രട്ടറിമാർ ) കെ. അനിൽ കുമാർ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.