കാഞ്ഞങ്ങാട്: കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ നവീകരിച്ച കാഞ്ഞങ്ങാട്ടെ ആർട് ഗാലറി നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. കേരള ലളിത കലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു. ചിത്രകാരൻ കെ.കെ മാരാർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ എച്ച്. റംഷീദ് പ്രസംഗിച്ചു. കേരള ലളിത കലാ അക്കാദമി സെക്രട്ടറി പി.വി. ബാലൻ സ്വാഗതം പറഞ്ഞു. ഡി.വി ബാലകൃഷ്ണൻ, സി.കെ ബാബുരാജ്, എബി.എൻ ജോസഫ് എന്നിവർ പങ്കെടുത്തു.

art gallery നവീകരിച്ച കാഞ്ഞങ്ങാട് ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.വി.രമേശൻ നിർവ്വഹിക്കുന്നു