കാസർകോട്: റിട്ട. എസ്.ഐയുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന മാരുതി ആൾട്ടോ കാർ തീവച്ച് നശിപ്പിച്ചു. ഉദയഗിരി എൻ.ജി.ഒ ക്വാർട്ടേഴ്സിന് അടുത്താണ് സംഭവം. റിട്ട. എസ്.ഐ ശിവദാസന്റെ കാറാണ് കത്തിച്ചത്. കഴിഞ്ഞ വർഷമാണ് കാസർകോട് ഡി.സി.ആർ.ബിയിൽ നിന്ന് ഇദ്ദേഹം വിരമിച്ചത്. കാർ തീവച്ച് നശിപ്പിക്കാനുള്ള കാരണം വ്യക്തമല്ല. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.