തൃക്കരിപ്പൂർ: ഉത്സവ പറമ്പുകളിലും ആഘോഷങ്ങളിലും ബലൂണുകളും കളിപ്പാട്ടങ്ങളും വിൽപ്പന നടത്തിവന്നിരുന്ന, നാട്ടുകാർക്കും കുട്ടികൾക്കും സുപരിചിതനായ കൊടക്കൽ ഗോപാലൻ (82) നിര്യാതനായി. തടിയൻ കൊവ്വൽ സുബ്രഹ്മണ്യം കോവിൽ തീർത്ഥാടക സംഘത്തിലെ അംഗമാണ്. ഭാര്യ: കാർത്യായനി. മക്കൾ: തങ്കമണി (ദിനേശ് ബീഡി തൊഴിലാളി), അനിത (തങ്കയം), ലത (കാങ്കോൽ). മരുമക്കൾ: ശശിധരൻ (കേരളകൗമുദി ഏജന്റ്), ഗോപി ( തങ്കയം), സന്തോഷ്. സഹോദരങ്ങൾ: പരേതനായ കുഞ്ഞപ്പൻ.