രാവണീശ്വരം: രാവണീശ്വരം കളരിക്കാൽ താനത്തിങ്കാൽ നാരന്തട്ട തറവാട് ഉപദേവസ്ഥാനം വയനാട്ടു കുലവൻ തെയ്യം കട്ട് മഹോത്സവ പ്രചരണത്തിന്റെ ഭാഗമായുള്ള കലൻഡറിന്റെ പ്രകാശനം തറവാട്ട് മുറ്റത്ത് നടന്ന ചടങ്ങിൽ മഹോത്സവ യു.എ.ഇ കമ്മിറ്റി ചെയർമാൻ വേങ്ങയിൽ നാരായണൻ നായർ നിർവഹിച്ചു. മഹോത്സവ കമ്മിറ്റി ഉപദേഷ്ടാവ് തമ്പാൻ മക്കാക്കോട്ട് ഏറ്റുവാങ്ങി. മഹോത്സവ കമ്മിറ്റി ചെയർമാൻ എൻ.മുരളീധരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.മുളവന്നൂർ ഭഗവതി ക്ഷേത്ര സ്ഥാനികർ,രക്ഷാധികാരികളായ രാധാകൃഷ്ണൻ ചാത്തങ്കൈ, അരമങ്ങാനം കുഞ്ഞിരാമൻ നായർ, വർക്കിംഗ് ചെയർമാൻമാരായ എം.കുഞ്ഞിരാമൻ മൊട്ടമ്മൽ, ആർ.രാഘവൻ, എൻ.കേളു നമ്പ്യാർ, യു.എ.ഇ കമ്മിറ്റി ജനറൽ കൺവീനർ വേണു പാലക്കാൽ, പ്രചരണ കമ്മിറ്റി ചെയർമാൻ എം.കൃഷ്ണൻ, കൺവീനർ അനീഷ് ദീപം തുടങ്ങിയവർ പങ്കെടുത്തു. മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ ടി.ശശിധരൻ സ്വാഗതവും ട്രഷറർ സി. ബാലൻ നന്ദിയും പറഞ്ഞു.