കാഞ്ഞങ്ങാട് : കേരളത്തോടുള്ള റെയിൽവെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലബാർ മേഖലയിൽ പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് റെയിൽവെ യാത്ര ദുരിതപൂർണ്ണമാണ്. അടിക്കടിയുണ്ടാകുന്ന സമയമാറ്റം ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.
പടന്നക്കാട് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം രാവിലെ സംഘടനാ റിപ്പോർട്ടിൻമേൽ ചർച്ച നടന്നു. ആറ് ഏരിയയിൽ നിന്നുള്ളവർ ചർച്ചയിൽ പങ്കെടുത്തു. കെ. ബാലകൃഷണൻ, വിജയകുമാരി. കെ.സി( വിദ്യാനഗർ) പ്രീതി, രൻജിത്ത്(കാസർകോട് ) സുനിത, ഉണ്ണികൃഷ്ണൻ( നീലേശ്വരം) ഐ.കെ.പ്രദീപ്.കെ.വി.രമണി(ഹോസ്ദുർഗ്) വിനോദ്. ജാനകി (വെള്ളരിക്കുണ്ട്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എൻ.കൃഷ്ണപ്രസാദ് മറുപടി നൽകി