നീലേശ്വരം: കോട്ടപ്പുറത്ത് ഹൗസ്ബോട്ട് ടെർമിനൽ ഉടൻ തുടങ്ങും. 2018 ൽ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്.

അച്ചാംതുരുത്തി കോട്ടപ്പുറം റോഡ് പാലം വന്നതോടെയാണ് കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനലിലേയ്‌ക്കുള്ള ഗതാഗതം നിലച്ചത്. ഇതോടെ ഹൗസ്ബോട്ടുകൾ തേടിയുള്ള ടൂറിസ്റ്റുകളുടെ വരവും കുറഞ്ഞു. എം. രാജ ഗോപാലൻ എം.എൽ.എ, നീലേശ്വരം നഗരസഭ, മലബാർ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവർ ഇടപെട്ടതോടെ ടെർമിനലിലേക്കുള്ള റോഡിനും വഴിതെളിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ വിപുലമായ യോഗം വിളിക്കുകയും കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് പുഴയോരത്ത് കൂടി റോഡ് നിർമ്മിക്കാമെന്ന് ധാരണയാവുകയും ചെയ്തു,

നാട്ടുകാർ സൗജന്യമായി റോഡിന് സ്ഥലം വിട്ടു കൊടുക്കാൻ തയാറായതോടെയാണ് ടെർമിനലിന് ജീവൻ വെച്ചത്. ടെർമിനലിന്റെയും റോഡിന്റെയും പണി അടുത്ത് തന്നെ ആരംഭിക്കും. പണി പൂർത്തിയാവുന്നതോടെ ടൂറിസ്റ്റുകൾക്ക് എളുപ്പത്തിൽ ഹൗസ്ബോട്ട് ടെർമിനലിലേയ്ക്ക് എത്താൻ കഴിയും. 8 കോടി രൂപ ചെലവിൽഹൗസ്ബോട്ട് ടെർമിനലും അനുബന്ധ റോഡുമാണ് പണിയുന്നത്