മട്ടന്നൂർ: വെള്ളിയാംപറമ്പ് അഗ്നിരക്ഷാ നിലയത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വെള്ളിയാംപറമ്പിലെ ഹരിഹരനെ (38) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും കൊടോളിപ്രത്തെ സഞ്ജു(24)വിനെ എ.കെ.ജി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. അഗ്നിരക്ഷാ സേനാംഗങ്ങളാണ് പരിക്കേറ്റവരെ മട്ടന്നൂരിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കണ്ണൂരിലേക്ക് മാറ്റി. രണ്ടു ബൈക്കുകളിലായി സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്.