ഇരിട്ടി: കാലാങ്കിയിൽ വൈക്കോൽ ലോറിയ്ക്ക് തീപിടിച്ചു. ഉളിക്കൽ പഞ്ചായത്തിലെ ക്ഷീര കർഷകർക്കായി വിതരണം ചെയ്യാൻ വൈക്കോലുമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. റോഡരികിലെ കശുമാവിൻ കൊമ്പിലും വൈദ്യുതി ലൈനിനും ഉരസിയതാണ് തീ പടരാൻ കാരണം. തീ പിടിച്ചതറിയാത ഡ്രൈവർ ലോറി ഓടിച്ചതോടെ നാട്ടുകാർ തടഞ്ഞ് ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. സമീപത്തെ ക്വാറിയിലേക്ക് വെള്ളം കൊണ്ട് വരുന്ന ടാങ്കർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചു. ഇരിട്ടിയിൽ നിന്ന് വന്ന ഫയർഫോഴ്‌സും തീയണക്കാൻ നേതൃത്വം നൽകി.