കാഞ്ഞങ്ങാട്: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ താത്വികാചാര്യനുമായ പി.പരമേശ്വരന് കമ്യൂണിസത്തിൽ വിള്ളലുണ്ടാക്കാൻ സാധിച്ചുവെന്ന് ആർ.എസ്.എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി പറഞ്ഞു. ആർ. എസ്. എസ്. കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി. പരമേശ്വരൻ അനുസ്മരണ യോഗം ഉദ്ഘടനം ചെയ്യുകയയിരുന്നു അദ്ദേഹം. കമ്മ്യൂണിസം ശാസ്ത്രമല്ലെന്ന് കേരളത്തിലെ ജനങ്ങൾ മനസിലാക്കിയത് പരമേശ്വരന്റെ പുസ്തകത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് ജില്ലാ സഹ സംഘചാലക് ദാമോദരൻ ആർകിടെക്ട് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ വിഭാഗ് കാര്യകാരി സദസ്യൻ ടി.വി.ഭാസ്‌കരൻ, ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് ഗോവിന്ദൻ കൊട്ടോടി, കെ.വി.ഗോവിന്ദൻ, ആർ.എസ്.എസ്. ജില്ലാ കാര്യവാഹ് ശ്രീജിത്ത് മീങ്ങോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.