നീലേശ്വരം: മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണന്റെ ജന്മദിനാഘോഷ പരിപാടിയിൽ സി.പി.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ വി.പി.പി.മുസ്തഫയെ പങ്കെടുപ്പിച്ചതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രർത്തകർ രംഗത്തെത്തി. കല്യോട്ടെ ശരത് ലാൽ- കൃപേഷ് കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഇവർക്കെതിരെ വി.പി.പി.മുസ്തഫ കൊലവിളി പ്രസംഗം നടത്തിയതായി ആരോപണമുണ്ടായിരുന്നു.
മുസ്തഫയുടെ പ്രസംഗം അന്ന് ജില്ലയിൽ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ദേശീയ സ്വാതന്ത്ര്യ സമര ചരിത്രം ഉത്തരകേരളത്തിൽ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ചർച്ചയിലാണ് മുസ്തഫയെ ക്ഷണിച്ചത്.
പ്രതിഷേധ സൂചകമായി നീലേശ്വരം ടൗണിൽ ശരത്ലാൽ, കൃപേഷ് പോരാളികൾ എന്ന തലക്കെട്ടിൽ പോസ്റ്റർ പതിച്ചിട്ടുണ്ട്.