പാനൂർ: പാനൂർ നഗരസഭയിൽ നാളികേര കൃഷി വ്യാപിപ്പിക്കുന്ന വിഷയം കൃഷി മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ "ജീവനി കേരഗ്രാമം പദ്ധതികളുടെ മുൻസിപ്പൽ തല സാമ്പത്തിക സഹായവും ഉത്പാദനോപാധികളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അവർ. ജൈവകൃഷി പ്രോത്സാഹനവും കുടിവെള്ള സംരക്ഷണവും മാലിന്യ നിർമ്മാർജനവും സർക്കാരിന്റെ ലക്ഷ്യമാണ്. നൂതന പദ്ധതികളുമായി മുന്നോട്ടു പോകുമ്പോൾ അർഹിക്കുന്ന കേന്ദ്ര വിഹിതം കിട്ടണമെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ഇ.കെ സുവർണ അദ്ധ്യക്ഷത വഹിച്ചു. ഇ.എ നാസർ, സുഹറ, കെ.കെ സുധീർ കുമാർ, വി. സുരേന്ദ്രൻ, ടി.ടി രാജൻ, കെ.കെ പ്രേമൻ, വി.പി പ്രേമകൃഷണൻ, രാജേഷ് കൊച്ചിയങ്ങാടി, ആർ. സുരേഷ്, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.