രാജപുരം :പാണത്തൂർ മഞ്ഞടുക്കം കോവിലകം തുളുർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം 22 മുതൽ 29 വരെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായി 101 തെയ്യങ്ങൾ കെട്ടിയാടും. 21ന് ശിവരാത്രി ദിനം അർദ്ധരാത്രിക്ക് ക്ഷേത്രത്തിൽ തെക്കേൽ വാതിൽ തുറന്ന് രാവിലെ പാണത്തൂർ കാട്ടൂർ വീട്ടിൽ നിന്നും നേക്കണീശൻ അവകാശിക്കുംവണ്ണാൻ സമൂദായത്തിലെ ആചാരക്കാർക്കും വെറ്റിലടക്ക കൊടുക്കൽ നടക്കും. തുടർന്ന് ദീപവും, തിരിയും ഭണ്ഡാരവും കോവിലകത്തേക്ക് എഴുന്നള്ളിക്കുന്നതോടെ കളിയാട്ടത്തിന് തുടക്കം കുറിക്കും.
മാർച്ച് ഒന്നിനാണ് കലശാട്ട്. വാർത്താ സമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി കാട്ടൂർ തമ്പാൻ നമ്പ്യാർ വിദ്യാധരൻ കാട്ടുർ എന്നിവർ പങ്കെടുത്തു.