നീലേശ്വരം: മുതിരക്കാൽ തറവാട് ദ്വിദിന കളിയാട്ട മഹോത്സവം നാളെയും മറ്റന്നാളുമായി നടക്കും. നാളെ രാവിലെ ദീപവും തിരിയും കൊണ്ടുവരൽ. വൈകുന്നേരം 6 മണിക്ക് തിടങ്ങൽ. തുടർന്ന് വിവിധ തെയ്യങ്ങളുടെ കുളിച്ചേറ്റം. രാത്രി അഞ്ചടങ്ങൻ പൂതം, പുതിയ ഭഗവതി, കാർന്നോൻമാരും പരദേവതയും തുടങ്ങിയ തെയ്യങ്ങളുടെ പുറപ്പാട്. 20ന് പുലർച്ചെ അഞ്ച് മണിക്ക് ഭൈരവൻ തെയ്യത്തിന്റെ പുറപ്പാട്, രാവിലെ 7 മണിക്ക് കുട്ടിച്ചാത്തൻ, തുടർന്ന് ചാമുണ്ഡി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂർത്തി ,പാടാർകുളങ്ങര ഭഗവതി, ഗുളികൻ എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും.