കാഞ്ഞങ്ങാട്: പ്രഥമ ആസ്പയർ സിറ്റി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന് 21 ന് പന്തുരുളും. പടന്നക്കാട് ആസ്പയർ സിറ്റി ക്ലബ്ബാണ് ആതിഥേയത്വം വഹിക്കുന്നത്. ടൂർണമെന്റ് ഫെബ്രു.21 മുതൽ മാർച്ച് ഏഴ് വരെ സംസ്ഥാന സ്‌കൂൾ കലോൽസവം നടന്ന ഐങ്ങോത്ത് ഗ്രൗണ്ടിലാണ് നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിജയികൾക്ക് 5,50,000 രൂപയാണ് പ്രൈസ് മണി. 21ന് രാത്രി 7.30ന് മന്ത്രി ഇ ചന്ദ്രശേഖരൻ മേള ഉദ്ഘാടനം ചെയ്യും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. മുൻ ദേശീയ താരം ഐ.എം വിജയൻ സംബന്ധിക്കും.ഫുട്‌ബോൾ മേളയ്ക്ക് മുന്നോടിയായി 19 ന് വൈകീട്ട് 3.30ന് വിളംബര ജാഥ നടത്തും. എഫ്.സി പയ്യന്നൂർ, ടൈറ്റൻസ് രാമന്തളി, എൻ.എഫ്.സി അജാനൂർ, ബഗ്ല ഫോർട്ടി സെവൻസ് കാഞ്ഞങ്ങാട്,സുൽ ഫെക്‌സ് മാറ്റേർസ് ബ്രദേഴ്‌സ് വൾവക്കാട്, വി.എസ്.സി വാഴുന്നോറടി, നെക്‌സ്‌റ്റൈൽ ഷു ട്ടേഴ്‌സ് പടന്ന, സിറ്റിസൺ ഉപ്പള, ബ്രദേഴ്‌സ് ബാവനഗർ, മൊഗ്രാൽ ബ്രദേഴ്‌സ് , ഔമാസ് ജ്വല്ലറി ഇന്ത്യൻ ആർട്ട്‌സ് എട്ടിക്കുളം, എഫ്.സി പ്രിയദർശിനി ഒഴിഞ്ഞവളപ്പ്, ബ്രദേഴ്‌സ് മെട്ടമ്മൽ, അൽഷിഫ ട്രാവൽസ് എഫ്.സി ടാസ്‌ക് ചായോത്ത്, എസ്.ഇ.ഡി.സി ആസ്പയർ സിറ്റി, സൂപ്പർ സോക്കർ ബീച്ചാരിക്കടവ് എന്നീ ടീമുകളാണ് മൽസരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ജോയ് ജോസഫ്, ജന.കൺവീനർ അബ്ദുറസാഖ് തായിലക്കണ്ടി, ക്ലബ്ബ് പ്രസിഡന്റ് ടി സത്യൻ, എം.എഫ്.എ പ്രസിഡന്റ് സയ്യിദ് ഗുൾഷ, സംഘാടക സമിതി ഭാരവാഹികളായ അഷ്‌കർ അലി, സംജോസ്, ഇ.കെ.കെ പടന്നക്കാട്, ടി കുഞ്ഞികൃഷ്ണൻ, ടി.എം മുനീർ, എ.എം കുഞ്ഞമദ്, പത്മരാജൻ ഐങ്ങോത്ത്, സാജു ജോസ്, കെ വിജയൻ, രാജു എന്നിവർ പങ്കെടുത്തു.