കൂത്തുപറമ്പ്: ആരോഗ്യവകുപ്പ് കാണിച്ച ജാഗ്രതയിലൂടെയാണ് സംസ്ഥാനത്ത് കൊറൊണ വൈറസിനെ പിടിച്ച് കെട്ടാൻ സാധിച്ചതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പകർച്ചവ്യാധികൾ നേരിടുന്നതിന് 20 വീടുകൾ കേന്ദ്രീകരിച്ച് ആരോഗ്യ സേന രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ നിർവഹിക്കുകയായിരുന്നു അവർ.