ചെറുവത്തൂർ:പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയം വിമുക്തി ലഹരി വിരുദ്ധ സദസും അനുമോദനവും സംഘടിപ്പിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് പി.രാമചന്ദ്രൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി.രഘുനാഥ് ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. ഗ്രന്ഥാലയത്തിൽ പുസ്തകങ്ങളുടെ ക്ലാസിഫിക്കേഷന് നേതൃത്വം നൽകിയ തമ്പാൻ കുന്നുംകൈ,സംസ്ഥാന എൻ.ജി.ഒ യൂണിയൻ അത്ലറ്റിക് മീറ്റിൽ ഡിസ്ക്കസ് ത്രോയിൽ ഒന്നാം സ്ഥാനവും, നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ നാലാം സ്ഥാനവും നേടിയ എം.മധുകുമാർ, ഭരതനാട്യം ഡിപ്ലോമ കോഴ്സിൽ റാങ്ക് ജേതാവ് കെ. പ്രിയ, ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.സി.കെ. മഞ്ജു. എന്നിവർക്ക് ഉപഹാരം നൽകി. കൈരളി ആർട്സ് ക്ലബ് സെക്രട്ടറി എം.വി.സുരേന്ദ്രൻ മാസ്റ്റർ, എ.ഡി.എസ് ചെയർ പേർഴ്സൺ എം.പത്മാവതി എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതവും വൈസ്.പ്രസിഡന്റ് വി.വി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.