തളിപ്പറമ്പ്: പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ് മേഖല കമ്മറ്റിയും പഴയ എസ്.എഫ്.ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രാൻമയും ചേർന്ന് സംസ്‌കാരം, മതം, ദേശീയത എന്ന വിഷയത്തിൽ സ്വാമി സന്ദീപാനന്ദഗിരിയുടെ പ്രഭാഷണം സംഘടിപ്പിക്കും. 20ന് വൈകീട്ട് 3.30ന് തളിപ്പറമ്പ് ടൗൺ സ്‌ക്വയറിലെ ചടങ്ങിൽ ഗ്രാൻമ പ്രസിഡന്റ് പ്രൊഫ. കെ. ബാലൻ അദ്ധ്യക്ഷത വഹിക്കും. എം. സന്തോഷ്, ടി. മോഹനൻ എന്നിവർ പ്രസംഗിക്കും. പ്രഭാഷണത്തിന് ശേഷം സംവാദവും നടക്കും. വാർത്താ സമ്മേളനത്തിൽ പ്രൊഫ. ഇ. കുഞ്ഞിരാമൻ, പ്രൊഫ. കെ. ബാലൻ, യു.വി വേണു, എം. സന്തോഷ്, ടി. മോഹനൻ, എം.വി ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.