ചെറുവത്തൂർ: പത്മരാജ് എരവിൽ എഴുതിയ "ജല സ്മാരകങ്ങൾ " - കവിതാ സമാഹാരത്തിന്റെ പ്രകാശനത്തിന് സംഘാടകസമിതിയായി. വാർഡ് മെമ്പർ ടി.ടി.ഗീത ഉദ്ഘാടനം ചെയ്തു. പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.വത്സൻ പിലിക്കോട്, .എൻ.രവീന്ദ്രൻ , കെ.പ്രഭാകരൻ ,സി.എം. മീനാകുമാരി, ബാലചന്ദ്രൻ എരവിൽ ,സുജീഷ് പിലിക്കോട്, ഉമേഷ് പിലിക്കോട്, പത്മരാജ് എരവിൽ എന്നിവർ സംസാരിച്ചു.29 ന് പിലിക്കോട് എരവിലിൽ നടക്കുന്ന ചടങ്ങിൽ കവി മാധവൻ പുറച്ചേരി പുസ്തകം പ്രകാശനം ചെയ്യും. ഗ്രാമവേദി എരവിലിന്റെ നേതൃത്വത്തിലാണ് പുസ്തക പ്രകാശന ചടങ്ങ് നടക്കുക.