പയ്യന്നൂർ: നഗരസഭയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ശിൽപശാല പയ്യന്നൂർ ബോയിസ് സ്‌കൂളിൽ പയ്യന്നൂർ കോളേജ് പ്രിൻസിപ്പാൾ ഡോ. പി.സി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ബാലൻ, ബി.പി.ഒ കെ.സി പ്രകാശൻ, ടി.വി വിനോദ്, ടി. മനോജ് കുമാർ എന്നിവർ സംസാരിച്ചു.