ഇരിട്ടി: അണുങ്ങോട് ബാവലി പുഴയോട് ചേർന്നുള്ള തുരുത്തിൽ ആറ്റുവഞ്ചിക്കാടുകൾക്ക് മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജവാറ്റു കേന്ദ്രം പേരാവൂർ എക്‌സൈസ് കണ്ടെത്തി. 105 ലിറ്ററോളം വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് റെയ്ഡ് നടത്തിയത്. ആറളം ഫാം ഒൻപതാം ബ്ലോക്കിലും കണിച്ചാർ അണുങ്ങോട് ഭാഗങ്ങളിലുമുള്ള ആദിവാസികളെയും തൊഴിലാളികളെയും ലക്ഷ്യമിട്ട് തയ്യാറാക്കിയതാണിവ. പ്രിവന്റീവ് ഓഫീസർ എം.പി സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.സി ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം ജയിംസ്, സി.പി ഷാജി, എൻ.സി വിഷ്ണു എന്നിവർ പങ്കെടുത്തു.