പയ്യന്നൂർ: പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ബദൽ മാർഗങ്ങൾ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് നഗരസഭയുടെയും ഹരിത കേരള മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പയ്യന്നൂർ ടൗൺ സ്‌ക്വയറിൽ ദ്വിദിന പ്ലാസ്റ്റിക് നിയന്ത്രണ ബദൽ ഉത്പ്പന്ന വിപണന വിതരണ പ്രദർശന മേള ആരംഭിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി.കെ സോമശേഖരൻ വിഷയം അവതരിപ്പിച്ചു. വി. നന്ദകുമാർ, പി.വി ദാസൻ, കെ.യു വിജയകുമാർ, കെ. ബാലകൃഷ്ണ പൊതുവാൾ, വി.കെ അജി തുടങ്ങിയവർ സംസാരിച്ചു.