കൂത്തുപറമ്പ്: മാങ്ങാട്ടിടം മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിനാവശ്യമായ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിച്ച് ക്ഷേത്ര ഭാരവാഹികൾ മാതൃകയായി. ആമ്പിലാട് പാടശേഖരത്തിലെ 50 സെന്റ് സ്ഥലത്താണ് പച്ചക്കറികൾ വിളയിച്ചെടുത്തത്. 23ന് ആരംഭിക്കുന്ന ഉത്സത്തിനാണ് പച്ചക്കറികൾ. വിശ്വാസികൾക്ക് വിഷാംശ രഹിതമായ സദ്യ ഒരുക്കുകയാണ് ലക്ഷ്യം. വെള്ളരി, കുമ്പളം, പയർ, ചീര ഉൾപ്പെടെയുള്ള പച്ചക്കറികളായിരുന്നു കൃഷി ഇറക്കിയത്. നാലു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് അന്നദാനത്തിന് ഒരു കിന്റലിലേറെ പച്ചക്കറികൾ വേണമെന്നാണ് കണക്കാക്കുന്നത്. സദ്യക്കാവശ്യമായ ഭൂരിഭാഗം പച്ചക്കറികളും കൂട്ടായ്മയിലൂടെ വിളയിക്കാനായി. മാങ്ങാട്ടിടം കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷി ഇറക്കിയത്. വിളവെടുപ്പുത്സവം കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകൻ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രസീത അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ. സൗമ്യ, അസി. കൃഷി ഓഫീ ഓഫീസർ ആർ. സന്തോഷ്, കെ. രാഘവൻ, തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ
വിളവെടുപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു