കാർത്തികപുരം: ഉദയഗിരി കൃഷിഭവൻ പരിധിയിൽ കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുത പദ്ധതിയിൽ അംഗമായ ഗുണഭോക്താക്കൾ ഈ വർഷത്തെ കരമടച്ച രസീത് കോപ്പി, കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, കൺസ്യൂമർ കാർഡ്, സൗജന്യ വൈദുത പദ്ധതിയുടെ അപേക്ഷ എന്നിവ സഹിതം 22ന് മുൻപായി കൃഷിഭവനിലെത്തി അംഗത്വം പുതുക്കണം. നിശ്ചിത സമയത്തിനകം അംഗത്വം പുതുക്കാത്തവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.