കാഞ്ഞങ്ങാട്: പെരിയ തറവാട് കളിയാട്ട മഹോത്സവം നാളെ മുതൽ 23 വരെ നടക്കുമെന്ന് ഭാരാവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20 ന് രാവിലെ 10 മണിക്ക് കലവറ നിറയ്ക്കൽ. 11 മണിക്ക് പുതുതായി നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം. വൈകുന്നേരം 3.30 ന് വിളംബര ഘോഷയാത്ര,രാത്രി 10 മണിക്ക് കണ്ണേറ് തുടർന്ന് കുട്ടിച്ചാത്തൻ ദൈവം, പൊട്ടൻ ദൈവം എന്നീ ദൈവക്കോലങ്ങൾ അരങ്ങിലെത്തും. 21 ന് രാവിലെ 11 മണിക്ക് ധർമ്മ ദൈവമായ രക്തചാമുണ്ഡിയമ്മയും തുടർന്ന് വിഷ്ണുമൂർത്തിയും അരങ്ങിലെത്തും. രാത്രി 7 മണിക്ക് തിടങ്ങൽ 7.30 ന് സാംസ്‌കാരിക സമ്മേളനത്തിൽ രജീഷ് പണിക്കർക്ക് വള കൈമാറൽ ചടങ്ങ് .പി. കുഞ്ഞമ്പു നായർ അദ്ധ്യക്ഷത വഹിക്കും.

22 ന് രാവിലെ 11 മണിക്ക് വിഷ്ണു മൂർത്തിയും മൂവാളംകുഴിചാമുണ്ഡിയും അരങ്ങിലെത്തും. രാത്രി 7 മണിക്ക് തിടങ്ങൾ, 8 മണിക്ക് പ്രവാസി സംഗമം. സമാപനദിവസമായ 23 ന് രാവിലെ 9.30 ന് തറവാട്ടമ്മ പി.നാരായണി അമ്മയുടെ നവതിആഘോഷം മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയാകും. കെ.കുഞ്ഞിരാമൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടൂ, മറ്റ്ഉന്നത പരീക്ഷകളിൽ വിജയികൾക്കുളള അവാർഡ്ദാനവും അനുമോദനവും നടക്കും. 10.30 ന് വിഷ്ണുമൂർത്തിയും തുടർന്ന് നാടുവാഴുന്ന അമ്മയും അരങ്ങിലെത്തും.വൈകുന്നേരം 5 മണിക്ക് ഗുളികൻ, 6 മണിക്ക് വിളക്കിലരിയോടെ കളിയാട്ടം സമാപിക്കും.

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് പ്രമോദ് പെരിയ , ജനറൽ സെക്രട്ടറി പി.വി.ബാലകൃഷ്ണൻ നായർ, ട്രഷറർ പി കുഞ്ഞമ്പു നായർ ,യുഎഇ കമ്മിറ്റി പ്രസിഡന്റ് ശ്രീധരൻ പെരിയ , പ്രോഗ്രാം കമ്മിറ്റി കൺവീനർ രവി നഞ്ചിൽ ,ജയചന്ദ്രൻ ബാര, പി മുരളിധരൻ നായർ പെരിയ എന്നിവർ പങ്കെടുത്തു.