നീലേശ്വരം: വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഒന്നാമതായി കിനാനൂർ കരിന്തളം പഞ്ചായത്ത്. 2018-19 വർഷ കാലയങ്ങളവിലാണ് പദ്ധതികൾ മാതൃകാപരമായി നടപ്പാക്കിയത്. പാവപ്പെട്ട നെൽകർഷകരെ സഹായിക്കാൻ തരിശായി കിടന്ന ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് കൃഷിയിറക്കി. പഞ്ചായത്തിലെ മൂന്ന് പൊതുശ്മാശാനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി.ചൂരിപ്പാറയിൽ 65 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ശ്മാശനത്തിന്റെ 95 ശതമാനം പണി പൂർത്തിയായി. നെൽകൃഷി, വാഴ, കവുങ്ങ്, തെങ്ങ്, പച്ചക്കറി, പച്ചില വ ളം പഴവർഗ കൃഷി എന്നിവയ്‌ക്ക് പ്രത്യേക ആനുകൂല്യം നൽകി.

കരിന്തളത്തെ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായതോടെ ക്വാളിറ്റി ലവൽ സർട്ടിഫിക്കറ്റ്, കാഷ് അവാർഡ്, രണ്ട് തവണ കായകല്പം അവാർഡ് എന്നിവ നേടി.

കൃഷി

കുളങ്ങൾ വൃത്തിയാക്കി ജലസംഭരണിയാക്കി മാറ്റി

തരിശുഭൂമി ഏറ്റെടുത്ത് കൃഷിയിറക്കി

നെല്ലുല്പാദിപ്പിച്ച് കെ.കെ. റൈസ് അരി വിപണിയിലാക്കി

ക്ഷീര കർഷകർക്ക് 25 ലക്ഷം രൂപസബ്സിഡി

മൃഗാശുപത്രി ഐ.എസ്.ഒ.നിലവാരത്തിൽ

2018 ൽ മികച്ച ജൈവ പഞ്ചായത്ത്

ആരോഗ്യം

പരപ്പ ടൗണിൽ പൊതു ശൗചാലയം

ആരോഗ്യ കേരളം പുരസ്കാരം രണ്ടാം സ്ഥാനം

സ്ത്രീകൾക്ക് യോഗ പരിശീലനം

വ്യവസായം

കുടുംബശ്രീ പ്രവർത്തകർക്ക് കയർ ഡിഫൈബറിംഗ് യൂണിറ്റ്

വിദ്യാഭ്യാസം

എല്ലാ പ്രൈമറി ക്ലാസുകളും ഹൈടെക്

ഗതാഗതം

78 റോഡുകൾ ടാർ, കോൺക്രീറ്റ് ചെയ്തു

ബോധവത്കരണം

പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ

മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ

കായികം

കലാ കായിക സമന്വയ വേദി

പഞ്ചായത്തിന് ഫുട്ബാൾ, വോളിബാൾ, കബഡി, ക്രിക്കറ്റ് ടീമുകൾ