കൂത്തുപറമ്പ്: കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ടെലഫോൺ എക്സ്ച്ചേഞ്ചിലേക്ക് മാർച്ച് നടത്തി. മുൻ മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. ലീല അദ്ധ്യക്ഷത വഹിച്ചു. വത്സൻ പനോളി, കെ. മനോഹരൻ, എ. പ്രദീപൻ, കെ.പി ചന്ദ്രൻ, ശ്രീനിവാസൻ മാറോളി, ഇ. മഹമൂദ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ടെലിഫോൺ എക്സേഞ്ചിന് മുന്നിൽ പൊലീസ് തടഞ്ഞു.
ഫോട്ടോ
എൽ.ഡി.എഫ്. ധർണ്ണ മുൻ മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു