കൂത്തുപറമ്പ്: പാട്യം പഞ്ചായത്തിലെ പൂക്കോട് ടൗണിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ഷാർജ് ഹോട്ടലിൽ നിന്നാണ് പഴയ ചിക്കൻ, ഗോപി മഞ്ചൂരി എന്നിവ പിടികൂടിയത്. ഹെൽത്തി കേരളയുടെ ഭാഗമായി സംസ്ഥാനത്തെമ്പാടും നടക്കുന്ന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു നടപടി. പത്തായക്കുന്ന്, കോട്ടയോടി, ചെറുവാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവയുൾപ്പെടെ 30 ഓളം കടകളിലാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ സി.പി രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ദിനേശൻ, ടി. സജിത്ത്, സി.കെ റനിഷ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.