കാസർകോട്: ബൈക്കും കാറും കൂട്ടിയിടിച്ച് അദ്ധ്യാപകന് പരിക്കേറ്റു. പെർള സത്യനാരായണ ഹൈസ്‌കൂളിലെ അധ്യാപകൻ പെർള പള്ളക്കാനയിലെ കെ ഉമേഷിനാണ് പരിക്കേറ്റത്. അംഗടിമുഗറിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിക്കുകയുമായിരുന്നു. ഉമേഷ് മംഗളുരു ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടിക്ക് സ്‌കൂട്ടറോടിക്കാൻ നൽകിയതിന് ആർ സി ഉടമക്കെതിരെ കേസ്
കാസർകോട്: കുട്ടിക്ക് സ്‌കൂട്ടറോടിക്കാൻ നൽകിയതിന് ആർ സി ഉടമക്കെതിരെ പൊലീസ് കേസെടുത്തു. ബാവിക്കരയിലെ മുഹമ്മദ് റഫീഖിനെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്. ബോവിക്കാനത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് കുട്ടി ഓടിച്ചുവരികയായിരുന്ന സ്‌കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ മുഹമ്മദ് റഫീഖിന്റേതാണ് വാഹനമെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് സ്‌കൂട്ടർ കസ്റ്റഡിയിലെടുത്ത പൊലീസ് റഫീഖിനെതിരെ കേസെടുക്കുകയായിരുന്നു.

അബോധാവസ്ഥയിലായിരുന്ന ആളിനെ

പൊലീസ് ആശുപത്രിയിലെത്തിച്ചു
കാസർകോട്: പട്ടിണിയും രോഗവും മൂലം വാടകമുറിയിൽ അബോധാവസ്ഥയിലായിരുന്ന ആളെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. വർഷങ്ങളായി ബദിയടുക്കയിൽ ആശാരിപ്പണി ചെയ്തുവരുന്ന മണി ആശാരിയെയാണ് അവശനിലയിൽ കണ്ടെത്തിയത്.

അസുഖം വന്നതോടെ കഴിഞ്ഞ മൂന്നുദിവസമായി മണി പുറത്തിറങ്ങാതെ മുറിയിൽ അവശനിലയിൽ കഴിയുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയിലായിരുന്നു മണി. മുറിക്കത്തു നിന്ന് ദുർഗന്ധം ഉയർന്നതോടെ നാട്ടുകാർ നോക്കിയപ്പോൾ മണി അങ്ങേയറ്റം ദയനീയാവസ്ഥയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ആംബുലൻസ് വരുത്തി മണിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.