കാഞ്ഞങ്ങാട്:സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാ തല പ്രോജക്ട് അവതരണ മത്സരം ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ ചെയർമാൻ വി. വി. രമേശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി. വി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ പി.വി ദാക്ഷ , പല്ലവ നാരായണൻ എന്നിവർ പ്രസംഗിച്ചു.ജൂനിയർ വിഭാഗത്തിൽ പിലിക്കോട് സി. കെ. എൻ. എസ് ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിലെ ജ്യോതിഷ്മതി, ദേവനന്ദ സുനിൽ എന്നിവർ ഒന്നാം സ്ഥാനവും സഫ്രീന, ഫായിസ യു. എം (ജി എഫ് എച്ച് എസ് എസ് പടന്ന കടപ്പുറം ) രണ്ടാം സ്ഥാനവും സീനിയർ വിഭാഗത്തിൽ അജിനാസ്. സി. എച്, മേഘ വേലായുധൻ (ദുർഗ കാഞ്ഞങ്ങാട് )ഒന്നാം സ്ഥാനവും നിരഞ്ജൻ പി. വി. എബി സെബാസ്റ്റ്യൻ (ജിഎച്ച് എസ് എസ് ചായോത്ത് )രണ്ടാം സ്ഥാനവും നേടി. .നീതു വി. എസ് സ്വാഗതവും സോന. പി നന്ദിയുംപറഞ്ഞു