കാസർകോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ 56 പേർ വീടുകളിൽ നിരീക്ഷണത്തിൽ. 49 പേർ 28 ദിവസ നീരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. 6 പേർ പതിനാല് ദിവസ നീരീക്ഷണ കാലയളവ് പൂർത്തികരിച്ചവരാണ്. ജില്ലയിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തി ട്ടില്ല. ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയിൽ നിന്നും മറ്റ് വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവരും ആരോഗ്യ വകുപ്പിന്റെ നീരിക്ഷണത്തിലാണ്. ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ എല്ലാ തലത്തിലും കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡി. എം. ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.