തലശ്ശേരി: പേരാവൂരിലെ കുനിത്തല മങ്ങം മുണ്ട കുട്ടി ശാസ്തപ്പൻ ക്ഷേത്ര പറമ്പിൽ സംഘർഷത്തിനിടെ ഡി.വൈ.എഫ്.ഐ നേതാവിന് കുത്തേറ്റു. പ്രാദേശിക നേതാവ് കുനിത്തല സ്വദേശി കെ. ശ്രീഹരിയ്ക്കാണ് പരിക്കേറ്റത്.

ആർ.എസ്.എസ് പ്രവർത്തകരായ ദിജിൻ, അഖിലേഷ് എന്നിവരാണ് ആക്രമിച്ചതെന്ന് സി.പി.എം ആരോപിച്ചു. മാരകായുധം ഉപയോഗിച്ച് വയറിൽ കുത്തിയതോടെ ദ്യശ്യങ്ങൾ പകർത്താൻ ശ്രമിച്ച ചാനൽ റിപ്പോർട്ടർക്കും കാമറാമാനും തലയ്ക്ക് അടിയേറ്റു. തലയ്ക്ക് സാരമാര പരിക്കേറ്റ കാമറാമാൻ അക്ഷയിയെയും കുത്തേറ്റ ശ്രീഹരിയേയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നോക്കിനിൽക്കെയാണ് താൻ ആക്രമിക്കപ്പെട്ടതെന്ന് അക്ഷയ് പറഞ്ഞു. തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അക്രമം.