തലശ്ശേരി: റൂട്ട് ബസുകൾ സ്‌പെഷ്യൽ ട്രിപ്പുകളായി ഓടുന്നത് തടയണമെന് കോൺട്രാക്ട് കാരിയേജ് വെഹിക്കിൾസ് ഓപ്പറേറ്റേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിയമ വിരുദ്ധമായി ഇത്തരം ട്രിപ്പുകൾ നടത്തുമ്പോൾ അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ലെന്നും അവർ പറഞ്ഞു. കോൺട്രാക്ട് കാരിയേജ് വാഹനങ്ങളുടെ വാടക ഏകീകരിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കെ. ദിനേഷ് കുമാർ, സുരേഷ്, ബാബുരാജ് അയ്യനേത്ത്, ബിനോഷ് ഭരതൻ, ശ്രീനിഷ് പാനൂർ, അഭിലാഷ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.