പയ്യന്നൂർ: മഹാദേവഗ്രാമം കോൽക്കളി സംഘം സംഘടിപ്പിക്കുന്ന ത്രിദിന ദക്ഷിണേന്ത്യൻ കോൽക്കളി ശിൽപ്പശാല മഹാദേവദേശായി സ്മാരക വായനശാലയിൽ ആരംഭിച്ചു. പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.എ രാജീവൻ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ മുഖ്യാതിഥിയായി. ഇന്ദുലേഖ പുത്തലത്ത്, പി.കെ സുരേഷ്‌കുമാർ, എ.വി ശശി, അത്തായി രാജീവൻ, ആർ.കെ.വി രാജേഷ്, കെ. രഘു, കെ. അനിത, കെ.വി ശശി എന്നിവർ സംസാരിച്ചു.