കാസർകോട്: വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തി ജനസൗഹൃദമാക്കുക, പത്താം ശമ്പള കമ്മിഷന്റെ ശുപാർശ പ്രകാരം വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസിൽദാർ തസ്തികയായി ഉയർത്തുക, ശമ്പള വർദ്ധന അനുവദിക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തി റവന്യു ജീവനക്കാർ ഇന്ന് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ പണിമുടക്കും.

പണിമുടക്കിന്റെ ഭാഗമായി അസോസിയേഷൻ കളക്‌ട്രേറ്റിൽ പ്രകടനവും പൊതുയോഗവും നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ നരേഷ്‌കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പവിത്രൻ കാവിന്റടുത്ത് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി. ഭുവനേന്ദ്രൻ, കെ.വി. വൽസൻ, എം. വിനോജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി. റിജേഷ് സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ടി. സജിത്ത്, കെ.സുനിൽകുമാർ, ഷെഫീർ എന്നിവർ നേതൃത്വം നൽകി.


പണിമുടക്കിന് മുന്നോടിയായി കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർകോട് കളക്ട്രേറ്റിൽ നടത്തിയ പ്രകടനം