മാഹി: മാഹിയിലെ വ്യാപാരികളോട് നഗരസഭ അധികൃതർ കാട്ടുന്ന ദ്രോഹ നടപടികൾക്കെതിരെ 21 മുതൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. തുടർന്ന് വ്യാപാര ബന്ദ് ഉൾപ്പടെയുള്ള സമരങ്ങളും നടത്താൻ വ്യാപാര വ്യവസായി ഏകോപന സമിതി പ്രവർത്തക സമിതി തീരുമാനിച്ചു. പത്ത് ദിവസം മുൻപ് വ്യാപാരി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി നേരിട്ട് ആവശ്യപ്പെട്ടിട്ടും നഗരസഭാ കമ്മീഷണർ തുടർ നടപടികൾ സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്നും യോഗം കുറ്റപ്പെടുത്തി. കെ.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂനുസ്, ഷാജി പിണക്കാട്ട്, കെ.കെ ശ്രീജിത്ത്, കെ. ഭരതൻ, ടി.എം സുധാകരൻ, ഷാജു കാനത്തിൽ എന്നിവർ പ്രസംഗിച്ചു.