കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് - നമ്പ്യാരടുക്കം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. ഈ മാസം 27 ന് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജി. സുധാകരൻ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. 4 കോടിയാണ് എസ്റ്റിമേറ്റ്. വേലാശ്വരം സ്‌കൂളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എൻജിനീയർ വിനോദ് കുമാർ കാര്യങ്ങൾ വിശകലനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരൻ കുന്നത്ത്, എം.വി രാഘവൻ, കെ.സതി, പി.ബിന്ദു. എം.പൊക്ലൻ, ടി.വി കരിയൻ, എ. ദാമോദരൻ, .മൂലക്കണ്ടം പ്രഭാകരൻ, എ. തമ്പാൻ, വി.നാരായണൻമാസ്റ്റർ, കെ.വി. കൊട്ടൻ കുഞ്ഞി എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ ശാരദ എസ്. നായർ (ചെയർമാൻ ), എം.പൊക്ലൻ, ടി.വി. കരിയൻ, മുലക്കണ്ടം പ്രഭാകരൻ, എ ദാമോദരൻ, പി. നാരായണൻ (വൈസ്. ചെയർമാൻമാർ) എം.വി രാഘവൻ(കൺവീനർ )എ തമ്പാൻ, കെ. സബീഷ്, വി. നാരായണൻ മാസ്റ്റർ , കെ.വി. കൊട്ടൻ കുഞ്ഞി,കെ വി ബാലൻ, കെ.വി സുകുമാരൻ, ടി.വി. സുരേഷ്, അഡ്വ. ഗംഗാധരൻ(ജോയിന്റ് കൺവീനർമാർ ).