എളയാവൂർ: നാലു വർഷത്തോളം റവന്യൂ ജില്ലാ കായിക മേളയിൽ ചാമ്പ്യൻഷിപ്പും സംസ്ഥാന കായിക മേളയിൽ ആറാം സ്ഥാനവും നിലനിർത്തിയ കണ്ണൂർ എളയാവൂർ സി.എച്ച്.എം സ്‌കൂളിലേക്ക് 2020- 21 വർഷത്തേക്കുള്ള കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. 27 ന് രാവിലെ 9 ന് കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിലാണ് തിരഞ്ഞെടുപ്പ്. 8 മുതൽ 11 വരെ ക്ലാസിലേക്കുള്ള കുട്ടികൾക്ക് പങ്കെടുക്കാം തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് പഠനം, കിറ്റ്, താമസം, ഭക്ഷണം, പരിശീലനം എന്നിവ സൗജന്യമായി നൽകുന്നതാണ്. പങ്കെടുക്കുന്നവർ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ഹാജരാക്കേണ്ടതാണ്. വിവരങ്ങൾക്ക്: 8547941771, 8289969873.