പെരിയ: പുനർ നിർമ്മിച്ച പെരിയ എകെജി സ‌്മാരക മന്ദിരവും എകെജി സ‌്മാരക വായനശാലയും സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി ജയരാജൻ നാടിനു സമർപ്പിച്ചു. കല്ല്യോട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ നശിപ്പിച്ച മന്ദിരമാണ് പുനർനിർമ്മിച്ചത്. സിപിഎം ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ‌്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. പ്രേംനാഥ‌് മുഖ്യ പ്രഭാഷണം നടത്തി.സിപിഎം ജില്ലാകമ്മറ്റിയംഗങ്ങളായ എം പൊക്ലൻ, എം അനന്തൻ, എരിയാകമ്മറ്റിയംഗങ്ങളായ ടി വി കരിയൻ മൂലകണ്ടം പ്രഭാകരൻ, ചെറാക്കോട്ട‌് കുഞ്ഞിക്കണ്ണൻ,പി കൃഷ‌്ണൻ , എ കൃഷ‌്ണൻ, പഞ്ചായത്ത‌് പ്രസിഡന്റ‌് ശാരദാ എസ‌് നായർ ശ്രീധരൻ പൂക്കളം, എ ദാമോദരൻ നായർ, വായന ശാല പ്രസിഡന്റ‌് അബ്ദുൾ ലത്തീഫ‌്, എം മോഹനൻ എന്നിവർ പ്രസംഗിച്ചു. ശര‌ത‌് സ്വാഗതം പറഞ്ഞു.