കൊട്ടിയൂർ: ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നാളെ നടക്കുന്ന മഹാശിവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി രാവിലെ അഞ്ചിന് അഭിഷേകം, മലർ നിവേദ്യം, 5.30ന് ഗണപതിഹോമം, 7.00 ന് ഉഷപൂജ, 11.30 ന് ധാര, ഉച്ചയ്ക്ക് 12.30ന് പന്തീരടി പൂജ, സന്ധ്യയ്ക്ക് 6.30ന് ശിവരാത്രി വിശേഷാൽ പൂജ, ദീപക്കാഴ്ച,7.30 ന് അത്താഴപൂജ. രാത്രി 7 മണിക്ക് കേളകം കല്യാണി സ്‌കൂൾ ഓഫ് കർണാട്ടിക് മ്യൂസിക്കിന്റെ രാഗമഞ്ജരി, 8.30 ന് ഭാഗവത സുരഭി അഡ്വ.വി.എം.കൃഷ്ണകുമാർ പിലാത്തറയുടെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 10.00 ന് കൊട്ടിയൂർ സപ്തസ്വര സംഗീതവിദ്യാലയം അവതരിപ്പിക്കുന്ന രാഗമാലിക, 10.45 ന് നൃത്തനൃത്യങ്ങൾ, 1.00 മണിക്ക് കണ്ണൂർ രംഗമിത്രയുടെ നാടകം 'മഹാ രൗദ്രം' തുടങ്ങിയ പരിപാടികളും അരങ്ങേറും.
മഹാശിവരാത്രിയോടനുബന്ധിച്ച് 22 ന് രാവിലെ 5 മണി മുതൽ 9 മണി വരെ ബാവലി തീർത്ഥക്കരയിൽ ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയതായി കൊട്ടിയൂർ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.