കാഞ്ഞങ്ങാട്: കാൽ നൂറ്റാണ്ടിനു ശേഷം നിലാങ്കര ശ്രീ കുതിരക്കാളി ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവത്തിന് ഒരുക്കം പൂർത്തിയായതായി ആഘോഷകമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു.23 ന് വൈകിട്ട് 4 ന് ആചാര്യ വരവേൽപ്.5 ന് സാംസ്‌കാരിക സദസ്സ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ചെയർമാൻ ഡോ. കെ പി സുധാകരൻ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ വി വി രമേശൻ മുഖ്യാതിഥിയാകും.

രാത്രി 7.30 ന് വയലാർ സംഗീതനിശ. 24 ന് രാവിലെ 8 നും 8.22നും ഇടയിൽ കന്നിക്കലവറ നിറയ്ക്കൽ 10 ന് കലവറഘോഷയാത്ര. ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട് 4 ന് സുവനീർ പ്രകാശനം ഡോ. ഹരിപ്രിയ മാണിക്കോത്ത് നിർവ്വഹിക്കും. സുന്ദര ബാറടുക്ക ഏറ്റു വാങ്ങും.എം കുഞ്ഞമ്പു പൊതുവാൾ പുസ്തകവും സുകുമാരൻ പെരിയച്ചൂർ സുവനീറും പരിചയപ്പെടുത്തും.ആവേദകരെ വർക്കിംഗ് ചെയർമാൻ കൊവ്വൽ ദാമോദരൻ ആദരിക്കും.

വൈകിട്ട് 6 ന് ഡോ. ആർ സി കരിപ്പത്തിന്റെ പ്രഭാഷണം.7 ന് തിരുവാതിരയും 8 ന് കലാസന്ധ്യയും.25 ന് രാവിലെ 10 ന് ആചാര്യ സംഗമം സാമ്പത്തികകാര്യ ചെയർമാൻ പി ദാമോദരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. എം കുഞ്ഞമ്പാടി അദ്ധ്യക്ഷത വഹിക്കും.ഡോ.സികെ നാരായണപണിക്കർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12 മുതൽ അന്നദാനം.2 മണിക്ക് പൂരക്കളി പ്രദർശനം ഗംഗാധരൻ കൊവ്വലിന്റെ അദ്ധ്യക്ഷതയിൽ കെ കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 6 ന് എം കുഞ്ഞികൃഷ്ണപണിക്കർ കാടങ്കോടും യു.കെ.പവിത്രൻ പണിക്കരും തമ്മിൽ മറത്തുകളി. 26 ന് രാവിലെ 7.50 നും 9.30 നും ഇടയിൽ പുനഃപ്രതിഷ്ഠ. വൈകിട്ട് 6 മണിക്ക് വിളക്കുപൂജ.രാത്രി 7.30 ന് പ്രസീദ ചാലക്കുടി നാട്ടറിവ് അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ഡോ.കെ പി സുധാകരൻ നായർ ,കൊവ്വൽ ദാമോദരൻ,പി ദാമോദരപ്പണിക്കർ,കെ ഗംഗാധരൻ, ടി വി സുരേന്ദ്രൻ ,യു വി പവിത്രൻ,രാഹുൽ നിലാങ്കര എന്നിവർ പങ്കെടുത്തു.