സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 21,22,23 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ആർട്‌സ് ഗ്രേസ് മാർക്കിന് അപേക്ഷിക്കാം
സർവകലാശാല കലോത്സവത്തിലും സോണൽ/നാഷണൽതല കലോത്സവങ്ങളിലും വിജയിച്ച 201920 അദ്ധ്യയന വർഷത്തെ ആർട്‌സ് ഗ്രേസ് മാർക്കിന് അവസാന വർഷ വിദ്യാർത്ഥികൾ മാർച്ച് 2ന് മുമ്പും ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ മാർച്ച് 13ന് മുമ്പും അപേക്ഷിക്കണം. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റിന്റെയും മെടിറ്റ് സർട്ടിഫിക്കറ്റിന്റെയും പകർപ്പ് സഹിതം അപേക്ഷ വിദ്യാർത്ഥി ക്ഷേമ വിഭാഗത്തിൽ നേരിട്ടെത്തിക്കണം. നിർദ്ദേശങ്ങളും പ്രൊഫോർമയും വെബ്‌സൈറ്റിൽ.
എൻ.എസ്.എസ് ഗ്രേസ് മാർക്ക്
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാർക്കുള്ള (2018- 20) ഗ്രേസ് മാർക്കിന് അപേക്ഷിക്കാം. അപേക്ഷ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കവറിംഗ് ലെറ്റർ, സത്യവാങ്മൂലം, ഹാൾടിക്കറ്റ് അല്ലെങ്കിൽ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിൽ മാർച്ച് 25 നകം നേരിട്ടെത്തിക്കണം. നിർദ്ദേശങ്ങളും പ്രൊഫോർമയും വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ എം.എസ്.സി ഡിഗ്രി (സി.ബി.എസ്.എസ് റഗുലർ / സപ്ലിമെന്ററി ) പ്രായോഗിക പരീക്ഷകൾ ആരംഭിക്കുന്ന തീയതി:
1. എം എസ് സി ജിയോളജി – 24
2. എം എസ് സി സുവോളജി – 25
3. എം എസ് സി മൈക്രോബയോളജി
/ബയോടെക്‌നോളജി – 25
4.. എം എസ് സി കമ്പ്യൂട്ടർ സയൻസ്– 25
5. എം എസ് സി ഫിസിക്‌സ് – 26. വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.