പടന്നക്കാട്: പടന്നക്കാട് ഫുട്ബാൾ അക്കാദമിയുടെ ധനശേഖരണാർത്ഥം പടന്നക്കാട് ആസ്പയർ സിറ്റി ക്ലബ് ഐങ്ങോത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ ഒരുക്കുന്ന അഖിലേന്ത്യാ ഫുട്ബാൾ മേളയ്ക്ക് ഇന്ന് തുടക്കമാകും.വൈകിട്ട് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഐഎം വിജയൻ,രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ,നഗരസഭാ ചെയർമാൻ വിവി രമേശൻ എന്നിവർ പങ്കെടുക്കും. അഞ്ചരലക്ഷം രുപ സമ്മാനത്തുകയ്ക്കും മാംഗ്ലൂർ ടേക്ക്ഔട്ട് സ്പോൺസർ ചെയ്യുന്ന ചാമ്പ്യൻസ് ട്രോഫിക്കും വേണ്ടിയുള്ള ആസ്പയർ സിറ്റി ഫുട്ബാൾ ടൂർണമെന്റിലെ മത്സരത്തിലുടനീളം ഫുട്ബാൾ കാണാനെത്തുന്നവർക്കായി ഏർപ്പെടുത്തിയ നറുക്കെടുപ്പിലൂടെ ദിവസേന ഓരോ ഭാഗ്യശാലിയെ കണ്ടെത്തി ആകർഷകമായ സമ്മാനങ്ങൾ നൽകും.