കൂത്തുപറമ്പ്:നവീകരിച്ച കൂത്തുപറമ്പ് മിനി പാർക്ക് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. സംസ്ഥാന ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് മിനി പാർക്കിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയത്. രണ്ട് വർഷം മുൻപാണ് കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിന് സമീപം മിനി പാർക്ക് സ്ഥാപിച്ചിരുന്നത്. സംസ്ഥാന ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹായത്തോടെ സ്ഥാപിച്ച മിനി പാർക്ക് കാട് പിടിച്ച അവസ്ഥയിലായിരുന്നു. പാർക്കിൽ സ്ഥാപിച്ച തണൽമരങ്ങളിൽ നിന്നുള്ള കരിയിലകൾ വീണ് മലിന്യ കൂമ്പാരമായിരുന്നു മിനി പാർക്കിൽ. നഗരസഭാ പരിധിയിലെ ഏക മിനി പാർക്ക് ശോച്യാവസ്ഥയിലായതോടെ ആളുകൾ കൈയൊഴിയുകയായിരുന്നു.