കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനിൽ എളുപ്പത്തിൽ എത്തുന്നതിന് തടസമായി നിൽക്കുന്ന സ്ഥലം രാജ്മോഹൻ ഉണ്ണിത്താൻ എം പി സന്ദർശിച്ചു. പുതിയ കോട്ടയിൽ നിന്നും ആവിക്കര ഭാഗങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡിന്റെ മാർഗ്ഗതടസം നീകക്ുന്നതിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ ആലോചിക്കാനാണ് എം.പി സ്ഥലം സന്ദർശിച്ചത്. നഗരസഭാ ചെയർമാൻ വി വി രമേശൻ ,ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.